Latest Updates

തൃശൂര്‍: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടര്‍ന്നു. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയാണ് ഗതാഗതം ഇഴഞ്ഞു നീങ്ങുന്നത്. മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. എറണാകുളത്തേക്ക് പോകുന്ന പാതയില്‍ 5 കിലോമീറ്ററോളമാണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോയാല്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങും. പാലക്കാട് തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ മാള വഴി പോകാന്‍ നിര്‍ദ്ദേശം. എറണാകുളത്തേക്ക് പോകേണ്ടവര്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ വഴി പോയാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. അടിപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണം. നേരത്തെ പാലിയേക്കരയില്‍ നിന്നും ടോള്‍ പിരിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കരാര്‍ കമ്പിനിയും ദേശീയപാത അതോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ രൂക്ഷവിമര്‍ശനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Get Newsletter

Advertisement

PREVIOUS Choice